ബാലരാമപുരം : നരുവാമൂട് ഇടയ്ക്കോട് മേഖലയിൽ നിന്നും ആർഎസ്എസ്-ബി.ജെ.പി- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു.ബി.ജെ.പി പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി അംഗവും മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സുഗതകുമാരിയും ബി.ജെ.പി പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഭാരവാഹിയായിരുന്ന ശിവരാജനും കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റുമായിരുന്ന ഭാസ്കരൻനായരും ഉൾപ്പെടെ നിരവധി ബി.ജെ.പി -കോൺഗ്രസ് പ്രവർത്തകരാണ് സിപിഎമ്മിൽ ചേർന്നത്.പള്ളിച്ചൽ സദാശിവൻ സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ പാർട്ടി പതാക നൽകി സ്വീകരിച്ചു.ലോക്കൽ കമ്മിറ്റി അംഗം പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടൈറ്റസ്,എസ്.കെ.പ്രീജ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണൻ,ലോക്കൽ കമ്മിറ്റി അംഗം ടി.ബിനുകുമാർ,ബ്രാഞ്ച് സെക്രട്ടറിമാരായ ആർ. ശ്രീകുമാർ,ഇ.ബി.വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.