malayinkil

മലയിൻകീഴ്:വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സംഘം സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി മലയിൻകീഴ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.വ്യാപരി വ്യവസായി സംഘം കാട്ടാക്കട താലൂക്ക് ജനറൽ സെക്രട്ടറി ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ ജയരാജ്,ഉണ്ണി,കുമാർഎന്നിവർ സംസാരിച്ചു.