ബാലരാമപുരം : വെളളായണി കായലിലും അരുവിക്കര ശുദ്ധജലവിതരണ സ്രോതസിലെയും പോള നീക്കം കാര്യക്ഷമമാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ പോള വാരുന്ന യന്ത്രം വാങ്ങുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗത്തിന് കീഴിൽ പോള വാരുന്ന യന്ത്രം ഒരെണ്ണം മാത്രമാണ് നിലവിലുളളത്.ഈ യന്ത്രം ഇപ്പോൾ ആലപ്പുഴ ഡോക്ക് ആന്റ് വർക്ക് ഷോപ്പ് സബ് ഡിവിഷനിൽ ആണുള്ളത്.ഇതുപയോഗിച്ച് ആലപ്പുഴയിലേയും മറ്റു ജില്ലകളിലേയും കായലുകളിലെ പോളകളുടെ നീക്കം ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. എം.വിൻസെന്റ് എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.