sudhakaran

തിരുവനന്തപുരം: സുപ്രീംകോടതിയുടെ വിധി ഇന്ത്യൻ ഭരണഘടനയുടെ അന്തസും ആഭിജാത്യവും ഉയർത്തിക്കാട്ടിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ക്രിമിനൽ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. ജനപക്ഷത്തു നിന്ന് സമരം ചെയ്തതാണ് താനെന്ന ശിവൻകുട്ടിയുടെ വാദം കോടതിക്ക് തോന്നിയില്ലല്ലോ.ഈ വിധി ചരിത്രത്തിന്റെ ഒരു ഭാഗമാണ്.പൊതുമുതൽ നശിപ്പിച്ച ഒരാൾ മന്ത്രിയായി നിയമസഭയിൽ തുടരാൻ പാടില്ല. കേസിനായി സർക്കാരിന്റെ ഫണ്ട് മുഖ്യമന്ത്രി ദുർവിനിയോഗം ചെയ്യുകയായിരുന്നു. ജനാധിപത്യ മര്യാദയനുസരിച്ച് മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണം.രാജി വയ്‌ക്കുംവരെ ജനാധിപത്യ രീതിയിലുള്ള സമരവുമായി ഞങ്ങൾ മുന്നോട്ടുപോകും.