plustwo-win

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികൾക്ക് 71.52 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 36,643 വിദ്യാർത്ഥികളിൽ 26,207 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. പട്ടികവർഗ വിഭാഗത്തിൽ നിന്ന് 5,375 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ വിജയിച്ചത് 3,530 പേരാണ്. വിജയശതമാനം 65.67%. ഒ.ഇ.സി വിഭാഗത്തിൽ നിന്ന് 10,532 പേരും ( 80.89%), ഒ.ബി.സി വിഭാഗത്തിൽ നിന്ന് 2,12,375 പേരും ( 89.23%), ജനറൽ വിഭാഗത്തിൽ നിന്ന് 76,058 പേരും ( 94.21%) വിജയിച്ചു.