തിരുവനന്തപുരം: പഠിച്ച് പരീക്ഷയെഴുതിയ കുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷകയിൽ വിജയശതമാനം ഉയർന്നതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനെ പരിഹസിച്ചുള്ള ട്രോളുകൾ വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനത്തിനിടെ മന്ത്രിയുടെ വാക്കുക
പരീക്ഷയിൽ വിജയിച്ചുവെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ ആക്ഷേപിക്കുന്ന രീതി എന്തിന്റെ പ്രശ്‌നമാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിൽ പോകാത്തവരും പരീക്ഷ പാസായി, അന്യസംസ്ഥാന തൊഴിലാളികളും പരീക്ഷ പാസായിട്ടുണ്ട് തുടങ്ങിയ ട്രോളുകൾ കണ്ടു. തമാശ നല്ലതാണ്, എല്ലാവർക്കും ഇഷ്‌ടവുമാണ്. പക്ഷേ കുട്ടികളെ പരിഹസിക്കുന്നത് സമൂഹത്തിലെ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.