തിരുവനന്തപുരം: മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ഒട്ടനവധി നവീനസമ്പ്രദായങ്ങൾ ആവിഷ്കരിച്ച പത്രാധിപരായിരുന്നു കാമ്പിശേരി കരുണാകരനെന്ന് മുൻ എം.എൽ.എ സി. ദിവാകരൻ പറഞ്ഞു. പ്രഭാത് ബുക്ക് ഹൗസ് നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, പ്രൊഫ.എം. ചന്ദ്രബാബു, എ.എം. ദേവദത്തൻ എന്നിവർ പങ്കെടുത്തു.