d

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്റെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സിക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ ഊരൂട്ടുകാല ഗവ. എം.ടി.എച്ച്.എസ്.എസ്‌ വിദ്യാർത്ഥി എസ്. ആര്യയ്ക്ക് നിംസ് മെഡിസിറ്റി- കെ.ഇ. മാമ്മൻ ഫൗണ്ടേഷൻ പ്രതിനിധികൾ വീട്ടിലെത്തിച്ചു. കെ.ഇ. മാമ്മൻ കാഷ് അവാർഡും ആശംസ പത്രവും, പുസ്തകങ്ങളും ഓണക്കോടിയും കൈമാറി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, നിംസ്- കെ.ഇ.മാമ്മൻ ഫൗണ്ടേഷൻ പ്രതിനിധി വർഗീസ്,നിംസ് അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവകുമാർ, ജനറൽ മാനേജർ കെ.എ.സജു, മുൻ കൗൺസിലർ മുണ്ടക്കൽ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.