kariyaathone

തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുമായി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ ആറര മുതൽ രാത്രി പത്തര വരെയാണ് വിവിധ സെഷനുകളിലായി കരിയർ വിദഗ്ദ്ധർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിക്കുക. സൂം ആപ്പ് വഴിയായിരിക്കും ക്ലാസുകൾ. കരിയത്തോൺ എന്ന് പേരിട്ടിരിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകുന്നത് കരിയർ ഗൈഡൻസ് ആന്റ് അഡോൾസൻസ് കൗൺസിലിംഗ് സെല്ലായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.