തിരുവനന്തപുരം: സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നെന്നും വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ മുമ്പ് നടന്നിട്ടുള്ളതാണ്. ഇനി ചർച്ചയ്ക്ക് ആഗ്രഹിക്കുന്നില്ല. രാജിയില്ലെന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചിട്ടുണ്ട്. വിചാരണ കഴിഞ്ഞ് അന്തിമവിധി വന്ന ശേഷം കൂടുതൽ പറയാമെന്നും ജോസ് കെ. മാണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.