കോവളം: കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ പട്ടികയിൽ ക്രമക്കേട് നടത്തിയതായി പരാതി .10 വർഷം തുടർച്ചയായി ജോലി ചെയ്തവരും 120 ദിവസം ഡ്യൂട്ടിയിൽ ഉള്ളവരുമായ 4500 ലധികം എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് നിർദേശത്തെ തുടർന്ന് സ്ഥിരമാകാൻ പട്ടികയിലുള്ളവരെയും യോഗ്യതയുള്ളവരുമായ നിരവധി പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് പരാതി. 2019 വരെയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂയെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇക്കാരണത്താൽ 15 വർഷം വരെ ജോലി ചെയ്തിട്ടുള്ള അർഹതയുള്ളവരുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ക്രമക്കേട് വരുത്തിയ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് റദ്ദാക്കി യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം പാനൽ വിഴിഞ്ഞം ഡിപ്പോ കൂട്ടായ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്.