തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെയും ബി.എസ്.എൻ.എൽ മാനേജ്‌മെന്റിന്റെയും പൊതുമേഖലാ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എസ്.എൻ.എൽ ഓഫീസുകൾക്ക് മുന്നിൽ ഓൾ യൂണിയൻസ്/അസോസിയേഷൻസ് ഒഫ് ബി.എസ്.എൻ.എല്ലിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസസമരം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ ഓഫീസിന് മുന്നിൽ നടന്ന ഉപവാസസമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഓൾ യൂണിയൻസ്/അസോസിയേഷൻസ് ഓഫ് ബി.എസ്.എൻ.എൽ നേതാക്കളായ സി. സന്തോഷ് കുമാർ, ആർ. രാജേഷ് കുമാർ, കെ.പി. ജിതേഷ്, ട്രഷറർ എസ്.സുനീർ, അജയ് കൃഷ്ണൻ, ഷാഫി, പ്രസാദ് രാജ്, ശ്രീജിത്ത്, രാജൻ, മധു കെ.പവിത്രൻ, ലാൽകുമാർ, സുരേന്ദ്രൻ, ആർ. മുരളീധരൻ നായർ, രാമചന്ദ്രൻ, വാമദേവൻ എന്നിവർ സംസാരിച്ചു. ഡോ. വി.ജി. സാബു അദ്ധ്യക്ഷ്യത വഹിച്ചു. ആർ.എസ്. ബിന്നി സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.