തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ ആയൂർവേദ ഫാർമസി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും dmoismtvm@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. ഓഗസ്റ്റ് 6ന് വൈകിട്ട് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസനാന തീയതിയെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.