വർക്കല: പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടി വർക്കലയിലെ സ്കൂളുകൾ. സയൻസ് വിഷയത്തിലാണ് കൂടുതൽപേർക്ക് ഫുൾഎപ്ലസ് ലഭിച്ചത്. വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ 91.86 ആണ് വിജയശതമാനം. സയൻസിൽ 96.3ഉം കൊമേഴ്സിൽ 87.69ഉം ആണ് വിജയശതമാനം. സയൻസിൽ 38 പേർക്കും കൊമേഴ്സിൽ 6 പേർക്കുമാണ് ഫുൾ എപ്ലസ്. ശിവഗിരി എച്ച്.എസ്.എസിൽ വിജയശതമാനം സയൻസിൽ 95.47ഉം 83.6ഉം ഹുമാനിറ്റിസിൽ 78ഉം ആണ്. സയൻസിൽ 20പേർക്കും കൊമേഴ്സിൽ ഒരാൾക്കും ഹുമാനിറ്റിസിൽ രണ്ട് പേർക്കും ഫുൾ എപ്ലസ്. ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസിൽ ആകെ വിജയശതമാനം 95. സയൻസിൽ 32ഉം കൊമേഴ്സിൽ 9ഉം ഫുൾ എപ്ലസ്. ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിജയശതമാനം 99. സയൻസിൽ ഒരാൾക്ക് ഫുൾ എപ്ലസ്. കാപ്പിൽ ഗവ. എച്ച്.എസ്.എസിൽ വിജയശതമാനം 89. സയൻസിൽ 6ഉം കൊമേഴ്സിൽ 2ഉം ഫുൾ എപ്ലസ്. പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ വിജയശതമാനം 82. സയൻസിൽ 18ഉം കൊമേഴ്സിൽ 3ഉം ഫുൾ എപ്ലസ്. വെട്ടൂർ ഗവ.എച്ച്.എസ്.എസിൽ സയൻസിൽ രണ്ട് ഫുൾ എപ്ലസ്.