lekshmi

വർക്കല: രാജ്യം എക്കാലവും സ്മരിക്കുന്ന സ്വാതന്ത്റ്യസമര നായകരുടെ പേരുകൾ ഏറ്റവും കുറഞ്ഞ സമയത്തിൽ മുട്ടത്തോടിൽ എഴുതി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയിരിക്കുകയാണ് 12-ാം ക്ലാസുകാരി.

ചാവർകോട് മദർ ഇന്ത്യ പബ്ലിക് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി എസ്. ലക്ഷ്മിയാണ് 20 മിനിട്ടിനുള്ളിൽ മുട്ടയുടെ പുറംതോടിൽ 34 ദേശീയ സ്വാതന്ത്റ്യസമര നേതാക്കളുടെ പേരുകൾ എഴുതിയത്. മഹാത്മാഗാന്ധി, ഭഗത് സിംഗ്, സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽനെഹ്റു, സുഖ്ദേവ്, ലാൽബഹദൂർശാസ്ത്രി, ബാലഗംഗാധരതിലകൻ, ലാലാലജപത്റോയ്, ചന്ദ്രശേഖർആസാദ്, ചിത്തരഞ്ജൻദാസ്, റാണിലക്ഷ്മിബായി തുടങ്ങിയ നിരവധി നേതാക്കളുടെ പേരുകളാണ് മുട്ടയുടെ പുറംതോടിൽ എഴുതിയത്. വർക്കല ശ്രീനിവാസപുരം റോസ് ഹൗസിൽ ഷാജിയുടെയും ഷിബിയുടെയും മകളാണ് ലക്ഷ്മി.