niyamasabha

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആഗസ്റ്റ് 13ന് അവസാനിപ്പിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ ധാരണയായി. ആഗസ്റ്റ് 18 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. കാര്യോപദേശക സമിതി തീരുമാനം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി സഭയിലവതരിപ്പിക്കും.

ധനകാര്യ സംബന്ധിയായ വിഷയങ്ങൾ മാത്രമേ സമ്മേളനത്തിൽ ചർച്ചയ്ക്ക് വരൂ. സമ്മേളനദിവസങ്ങൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ നടപടിക്രമങ്ങൾ അതിനനുസരിച്ച് തീർക്കാനായി ചില ദിവസങ്ങളിൽ ഉച്ച കഴിഞ്ഞുള്ള സെഷനും ചേരേണ്ടി വരും. അക്കാര്യത്തിലുള്ള ക്രമീകരണം ഇന്നുണ്ടാക്കിയേക്കും.