dddd

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ 96.20 % വിജയം നേടി. 841 പേരാണ് സ്‌കൂളിൽ പരീക്ഷയെഴുതിയത്. 842 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 810 പേർ വിജയിച്ചു. 96.2 ആണ് സ്‌കൂളിന്റെ വിജയശതമാനം. 200 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഭിന്നശേഷി വിഭാഗത്തിൽ പരീക്ഷയെഴുതിയ 38 പേരിൽ എല്ലാവരും വിജയിച്ചു. ബയോളജി സയൻസിൽ- 299, കമ്പ്യൂട്ടർ സയൻസിൽ-157, കോമേഴ്സ് കമ്പ്യൂട്ടറിൽ-119, കോമേഴ്സ് മാത്‌സിൽ-55,ഹ്യുമാനിറ്റീസ് ഹിസ്റ്ററിയിൽ-70, ഹ്യുമാനിറ്റീസ് കമ്പ്യൂട്ടറിൽ-110 പേരും വിജയിച്ചു. കോട്ടൺഹിൽ സ്‌കൂൾ 91.06ശതമാനം വിജയം നേടി. 582 പേർ പരീക്ഷയെഴുതിയതിൽ 530 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 113 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് എ.പ്ലസും മൂന്ന് പേർക്ക് 1200 മാർക്കും ലഭിച്ചു.

സയൻസ് വിഭാഗത്തിൽ 91, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 84,കോമേഴ്സ് വിഭാഗത്തിൽ 92 എന്നിങ്ങനെയാണ് വിജയശതമാനം.

പട്ടം ഗേൾസ് എച്ച്.എസ്.എസിൽ 396 പേർ പരീക്ഷയെഴുതിയതിൽ 375 പേർ വിജയിച്ചു. 118 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 94 ശതമാനമാണ് വിജയം. കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ 112 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 89.83 ശതമാനമാണ് വിജയം. എസ്.എം.വി ഗവ.മോഡൽ എച്ച്.എസ്.എസിൽ 406 പേർ പരീക്ഷയെഴുതിയതിൽ 288 പേർ വിജയിച്ചു. നൂറ് ശതമാനം വിജയം നേടിയ നിർമ്മല ഭവനിൽ 49പേർ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടി. രണ്ടുപേർ 1200 മാർക്ക് നേടി. സെന്റ് ജോസഫ് സ്‌കൂൾ 96 ശതമാനം വിജയം നേടി. 64 പേർ എല്ലാവിഷയങ്ങൾക്കും എ.പ്ലസ് നേടി.