ration

നെടുമങ്ങാട് : റേഷൻ വ്യാപാരികളുടെ ഭക്ഷ്യക്കിറ്റ് വിതരണ കമ്മിഷൻ പത്തുമാസത്തെ കുടിശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് റേഷൻ വ്യാപാരി സംയുക്ത സമരസമിതി സംഘടിപ്പിച്ച പ്രതിരോധ ജ്വാലയുടെ ഉദ്ഘാടനം നെടുമങ്ങാട് സപ്ളൈ ഒാഫീസ് പടിക്കൽ ഉഴമലയ്ക്കൽ വേണുഗോപാൽ നിർവഹിച്ചു.മീനാങ്കൽ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ഷഹാബുദ്ദീൻ സ്വാഗതം പറഞ്ഞു.വെള്ളൂർക്കോണം സുരേന്ദ്രൻ,വെമ്പായം അശോകൻ,പ്രവീൺ,അരുൺ,സാജൻ,റാസിക്ക് എന്നിവർ സംസാരിച്ചു.