തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അർഹരായ മുഴുവൻ പേർക്കും പഠിക്കാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിലവിൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്‌നിക്ക് എന്നിവയിലുൾപ്പെടെ 4.62 ലക്ഷം സീറ്റുകളുണ്ട്. സി.ബി.എസ്.ഇ ഫലംകൂടി ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുളള വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കും. തൃശൂർ മുതൽ തിരുവനന്തപുരം വരെയുളള ജില്ലകളിൽ പത്ത് ശതമാനം സീറ്റും വർദ്ധിപ്പിക്കും. പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റിൽ ആരംഭിക്കുമെന്നും നടപടികൾ ആരംഭിച്ച ശേഷം ആവശ്യാനുസരണം വിവിധ ജില്ലകളിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.