kerala-university

തിരുവനന്തപുരം: കേരളസർവകലാശാല ജൂലായ് 5 ന് നടത്തിയ ആറാം സെമസ്​റ്റർ ബി.എസ്.സി. (സി.ബി.സി.എസ്.എസ്.) സ്​റ്റാ​റ്റിസ്​റ്റിക്സ് ഡിഗ്റി പരീക്ഷയുടെ ഇൻവെന്ററി കൺട്റോൾ ആന്റ് ക്യൂയിംഗ് തിയറി (2018 അഡ്മിഷൻ) എന്ന ഇലക്ടീവ് പരീക്ഷ റദ്ദാക്കി. പുന:പരീക്ഷ ആഗസ്​റ്റ് 3 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ കാട്ടാക്കട ക്റിസ്​റ്റ്യൻ കോളേജ്, കായംകുളം എം.എസ്.എം. കോളേജ്, ശാസ്താംകോട്ട ഡി.ബി.കോളേജ് എന്നിവിടങ്ങളിൽ നടത്തും.