തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി കല്ലംപള്ളി ശാഖയിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തി. പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആലുവിള അജിത് ഉദ്ഘാടനവും യൂണിയൻ കൗൺസിലർ കെ.വി. അനിൽ കുമാർ മുഖ്യപ്രഭാഷണവും നടത്തി.
ചേന്തി സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ. ഏബ്രഹാം, സെക്രട്ടറി ബി. സാംബശിവൻ, ട്രഷറർ എസ്. സനൽകുമാർ, കല്ലംപള്ളി ശാഖ യോഗം സെക്രട്ടറി കെ. സദാനന്ദൻ, വൈസ് പ്രസിഡന്റ് സി.പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് സുനിൽ കുമാർ, ടി. ശശിധരൻ കോൺട്രാക്ടർ, അശോക് കുമാർ ടി, ചേന്തി റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി എസ്. ഉത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.