തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ രാമായണമാസാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് രാമായണം സൗജന്യമായി വിതരണം ചെയ്യുന്നതിന്റെയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാമായണ പാരായണക്കാരെ ആദരിക്കുന്നതിന്റെയും ചടങ്ങ് നടന്നു. നവാഹ യജ്ഞാചാര്യൻ പ്രൊഫ. ഹരീഷ് ചന്ദ്രശേഖരന്റെ കാർമ്മികത്വത്തിൽ പ്രവാസി വ്യവസായി ഗണേഷ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു.