തിരുവനന്തപുരം:നഗരസഭയിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും നടക്കുന്ന എസ്.സി ഫണ്ട് തട്ടിപ്പിനെതിരെയും എയ്ഡഡ് മേഖലയിലെ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ നിയമനങ്ങളിൽ എസ്.സി, എസ്.ടി സംവരണം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മാർച്ച് ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ജെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വിജയൻ,ജില്ലാ ജനറൽ സെക്രട്ടറി പൂവങ്ങൽ ഗണേഷ്,ശിവാനന്ദൻ,വിപിൻ പാലോട്,വിപിൻ പള്ളിപ്പുറം,സജു കഠിനംകുളം,കണ്ടല സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.