k
നെല്ലിമോളം കുറുപ്പംപടി റോഡിലെ സെന്റ്മേരിസ് കൃഷറിന്റെ മുൻവശം.

കുറുപ്പംപടി :രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ കെ.കെ.റോഡിന്റെ നെല്ലിമോളം മുതൽ കുറുപ്പംപടിവരെയുള്ള ഭാഗങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും യാത്ര ദുർഘടം. ഇതുമൂലം അപകടങ്ങൾ പതിവാകുന്നു. കുറുപ്പംപടി കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻവശത്തെ കലുങ്ക് ഒരുഭാഗം ഇടിഞ്ഞ്താണത് ഏത് നിമിഷവും വൻ അപകടം സംഭവിക്കുന്ന അവസ്ഥയിലാണ്. കുറുപ്പംപടി ബസ് സ്റ്റാൻഡിലൂടെ പോകുന്ന ബസുകൾ നിരന്തരം ഇടതടവില്ലാതെ കടന്നുപോകുന്നഭാഗമാണിത്. മൂലൻസ് സൂപ്പർമാർക്കറ്റിന്റെ ഭാഗത്ത് കാന മണ്ണിട്ട് നികത്തിയതോടെ വെള്ളക്കെട്ട് ഇവിടെ രൂക്ഷമായി. ഇതോടെ വെള്ളം കെട്ടിക്കിടന്നതിനാലാണ് ഈ ഭാഗം ഇടിഞ്ഞു താഴാൻ മുഖ്യകാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.

രണ്ടു മാസങ്ങൾക്കു മുൻപാണ് റോഡിന്റെ പാച്ച് വർക്ക് ജോലികൾ പൂർത്തീകരിച്ചത്. പാച്ച് വർക്ക് ചെയ്ത ഭാഗങ്ങൾ എല്ലാം തന്നെ വീണ്ടും പഴയ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. സർക്കാർ ഫണ്ട് ദുർവിനിയോഗം നടത്തിയതിന്റെ ഉത്തമ ഉദാഹരണമായിട്ടാണ് ഈ ജോലികൾ ചെയ്തിരിക്കുന്നത്. വൻ അഴിമതിയും തിരിമറിയുമാണ് ഈ വർക്കുകളിൽ നടന്നിരിക്കുന്നത്. പാച്ച് വർക്ക് നടന്നപ്പോൾ തന്നെ നാട്ടുകാർ ജോലിയിലെ അപാകത ചൂണ്ടിക്കാട്ടിയതാണ്. അധികൃതർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടി ഒരു സൂപ്പർവൈസെറെ നിർത്തിയത് മാത്രം മിച്ചം. 15വർഷത്തോളമായി റോഡ് ഫുൾ ടാറിംങ് നടത്തിയിട്ട് റോഡിലെ കുണ്ടും കുഴിയും അടച്ചാൽ മാത്രം ഫുൾടാറിങ് നടത്തണം എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

നാട്ടുകാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് ഇരുട്ടിന്റെ മറവിൽ ആണ് പാച്ച് വർക്ക് ജോലികൾ നടന്നത്. എസ്റ്റിമേറ്റ് പ്രകാരം നിശ്ചയിച്ചിട്ടുള്ള മെറ്റലും മണലുകളും മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി കൊണ്ടു പോയതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ ബാക്കിയാണ് .

ദിനേശ് പി പി

നാട്ടുകാരൻ

നിർമ്മാണ പ്രവർത്തനങ്ങളുടെ അപാകത ചൂണ്ടിക്കാണിച്ചു കൊണ്ട് കോൺട്രാക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.എത്രയും വേഗം പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ വീണ്ടും റീ ടാറിങ്ങ് നടത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അർച്ചന വിഷ്ണു,

എ. ഇ . പിഡബ്ല്യുഡി ,

കുറുപ്പംപടി ഡിവിഷൻ