കിളിമാനൂർ:തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകപ്രകൃതിസംരക്ഷണ ദിനാചരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുബൈർ,വാട്സ്ആപ്പ് ഗ്രൂപ്പ് ജനറൽസെക്രട്ടറി എം.തമീമുദീൻ,വാട്സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധികളായ ബുനൈസ് കാസിം,അനസ്.എ,ഫെൽസക്, അനീസ്,നിസാർ കുന്നുംപുറം,ജെസീം എ. എം, ഷാം,രഞ്ജിത്ത് എന്നിവർ സംസാരിച്ചു.