കിളിമാനൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ മേഖലയിലെ സ്കൂകൂളുകൾക്ക് മികച്ച വിജയം. കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 369 ൽ 364 പേർ വിജയികളായി. 60 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 332 ൽ 319 പേർ വിജയിച്ചു. 68 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി. തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 121 ൽ 100 പേർ വിജയിച്ചു. 10 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. നെടുമ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ 107 ൽ 72 പേർ വിജയിച്ചു. കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 114 - ൽ 101 പേർ വിജയിച്ചു. മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിൽ 123-ൽ 103 വിജയികൾ 18 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 120-ൽ 116 വിജയിച്ചു.28 പേർക്ക് ഫുൾ എ പ്ലസ്സ് ലഭിച്ചു. രാജാ രവി വർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പരീക്ഷയെഴുതിയ 54 പേർ വിജയികളായി.