കിളിമാനൂർ: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിന് അഭിമാനമായി രണ്ട് വിദ്യാർത്ഥിനികൾ. 1200 ൽ 1200 മാർക്കും നേടിയ രണ്ട് പേരും ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാാർത്ഥിനികളാണ്. വാമനപുരം കുറ്ററ ഡ്രീംസിൽ വി. അനിൽ കുമാർ - സ്വപ്ന ദയാൽ ദമ്പതികളുടെ മകളാണ് അഭിരാമി എസ്. ദയാൽ. പത്താം ക്ലാസിലും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. മെഡിക്കൽ എൻട്രൻസ് എഴുതി ഡോക്ടറാകണമെന്നാണ് അഭിരാമിയുടെ ആഗ്രഹം.കിളിമാനൂർ വിളക്കാട്ടുകോണം ദാറുൽ അസ്‌ലമിൽ സക്കീർ - റസീന ദമ്പതികളുടെ മകളാണ് അഹ്ന. കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. എൻജിനിയറിംഗാണ് അഹ്നയുടെ ലക്ഷ്യം.