വർക്കല:മണമ്പൂർ നവകേരളം ആർട്സ് ആന്റ് സ്പോർട്സ് അസസോസിയേഷൻ മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒരു ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന നൽകി.അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്.അനിത, സെക്രട്ടരി അനൂജ് കമൽ എന്നിവരിൽ നിന്നും ഒ.എസ്.അംബിക എം.എൽ.എ ഏറ്റുവാങ്ങി.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാസുന്ദരേശൻ,മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ,മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.മണമ്പൂർ ഗവൺമെന്റ് യു.പി സ്കൂളിലെ മൂന്ന് കുട്ടികൾക്ക് അസോസിയേഷൻ കായികവിഭാഗം സ്മാർട്ട്ഫോണുകളും നൽകി.