general

ബാലരാമപുരം:ഓണത്തിന് പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾ വിണയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ.അനിൽ.കേരളത്തിലെ കർഷകരുടെ ഉല്പനങ്ങൾക്ക് വിപണി കണ്ടെത്തുക എന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കൂടുതൽ പ്രദേശിക വിപണികൾ കണ്ടെത്താനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.നരുവാമൂട് ചിറ്റികോട് ഏലായിൽ പള്ളിച്ചൽ സംഘമൈത്രി ഫാർമേഴ്സ് പ്രെഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിന്റെ ഓണക്കാല വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഏഴ് ഏക്കറിൽ കൃഷി ചെയ്ത പയർ വെള്ളരി,വെണ്ട,ചീര എന്നിവയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്.സംഘമൈത്രി ചെയർമാൻ ആർ.ബാലചന്ദ്രൻ നായർ,ജില്ലാ പഞ്ചായത്ത് മെമ്പർ വിളപ്പിൽ രാധാകൃഷ്ണൻ,പള്ളിച്ചൽ വിജയൻ,വിളപ്പിൽ പ്രഭാകരൻ,പഞ്ചായത്ത് അംഗങ്ങളായ കെ.രാകേഷ്,വി.ബിന്ദു,സരിത,ജെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.