ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാരൻ എന്നു പേരിട്ടു. കാർത്തിക് നരേന്റെ ചിത്രത്തിൽ ധനുഷ് ആദ്യമായാണ് നായകനാവുന്നത്. കാർത്തിക് നരേൻ തന്നെയാണ് തിരക്കഥ എഴുതുന്നത്. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക. മഹേന്ദ്രൻ, സമുദ്രക്കനി, സ്‌മൃതി വെങ്കട്, കൃഷ്ണകുമാർ എന്നിവരാണ് മറ്റു താരങ്ങൾ. സത്യജ്യോതി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേതന്തിരം ആണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. റുസോ ബ്രദേഴ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ദ ഗ്രേമാനിന്റെ ചിത്രീകരണത്തിന് യു.എസിലാണ് ധനുഷ് ഇപ്പോൾ.