കല്ലമ്പലം: പ്ലസ് ടുവിന് 1200 ൽ 1200 മാർക്കും നേടി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ നാല് മിടുക്കർ. ഹനാൻ മുഹമ്മദ് ഫൈസൽ, ഫർസാന ഹുസൈൻ, അമീന കലാം, ഗൗരീനന്ദ എന്നിവരാണ് 4 വിഭാഗങ്ങളിലായി മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. ആലംകോട് പള്ളിമുക്ക് സുബഹ് മൻസിലിൽ ഫൈസൽ - ജാസ്മിൻ ദമ്പതികളുടെ മകനാണ് ഹനാൻ മുഹമ്മദ് ഫൈസൽ. ബയോളജി സയൻസ് ആയിരുന്നു വിഷയം. നഗരൂർ എം.എ.ആർ മൻസിലിൽ ഹുസൈൻ - അനിതാമോൾ ദമ്പതികളുടെ മകൾ ഫർസാന കമ്പ്യൂട്ടർ സയൻസിലാണ് മുഴുവൻ മാർക്കും നേടിയത്. കൊമേഴ്സിൽ മുഴുവൻ മാർക്കും നേടിയ അമീന കലാം തോട്ടയ്ക്കാട് മർഹബയിൽ കലാം - സുജീന ബീവി ദമ്പതികളുടെ മകളാണ്. ഇളംബ ഗൗരീ നന്ദനത്തിൽ ഷാജികുമാർ - ലേഖ ദമ്പതികളുടെ മകളാണ് ഗൗരിനന്ദ. ഹ്യുമാനിറ്റി വിഷയത്തിലാണ് മുഴുവൻ മാർക്കും നേടിയത്. മുഴുവൻ മാർക്കും വാങ്ങി നാടിന് അഭിമാനമായ കുട്ടികളെ കെ.ടി.സി.ടി അദ്ധ്യാപകരും ഭാരവാഹികളും അഭിനന്ദിച്ചു.