നെയ്യാറ്റിൻകര:കർക്കടക മാസത്തിലെ പിതൃതർപ്പണം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ദേവസ്വം ബോർഡ് ഓഫീസ് ഉപരോധിച്ചു.മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയ രാജീവ് ഉദ്ഘാടനം ചെയ്തു. ജയശ്രീ ഗോപാലകൃഷ്ണൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ്, ശ്രീകുമാരി അമ്മ, സരോജിനിയമ്മ,ചന്ദ്രലേഖ, മായ, മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ശ്രീലാൽ എന്നിവർ പങ്കെടുത്തു. ഉപരോധ സമരത്തിൽ പങ്കെടുത്തവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.