തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ തസ്‌തികകൾ വെട്ടികുറയ്‌ക്കുമ്പോൾ തന്ത്രിമാരോട് അഭിപ്രായം തേടണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് ഭാരതീയ ബ്രാഹ്‌മണ സഭ ദേശീയ വൈസ് പ്രസിഡന്റ് നന്ദകിഷോർ,സംസ്ഥാന പ്രചരണ പ്രമുഖ് ആർ.രതീഷ് ലാൽ എന്നിവർ നിവേദനം നൽകി.