പൂവാർ: പരമ്പരാഗത മത്സ്യബന്ധനത്തിനും ഉപജീവനത്തിനും തടസമായി നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൻ പളളം മത്സ്യഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അർഹതപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകണം എന്ന് തുടങ്ങി 8 ആവശ്യങ്ങൾ അടങ്ങിയ നിവേതനം ഫിഷറീസ് മന്ത്രിക്ക് നൽകി. ധർണ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി അടിമലത്തുറ ഡി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ബെമിയാൻ ജേക്കബ്, ലിമാ സുനിൽ, അമല ഷാജി, വിൽഫ്രഡ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. പള്ളം പള്ളിക്ക് മുന്നിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് ഉഷ പത്രോസ്, എൽബെറി, കുഞ്ഞുമേരി, ഷെർളി, മനോജ്, തദയൂസ് എന്നിവർ നേതൃത്വം നൽകി.