തിരുവനന്തപുരം : കിഫ്‌ബി വർക്കുകളിൽ ഉണ്ടാകുന്ന കാലതാമസം കുറയ്ക്കാനും പണി പൂർത്തിയായ ശേഷമുള്ള പരാതികൾ ഒഴിവാക്കാനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി, ഇലക്ട്രിസിറ്റി, പി.ഡബ്യു.ഡി വകുപ്പുകളുടെ യോഗം ചേർന്നു. കാലതാമസമില്ലാതെ കിഫ്ബി ഏറ്റെടുത്ത പണികൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.