ex

നെയ്യാറ്റിൻകര: മദ്യവില്പന നടത്തിയ കേസിൽ ഒരാളെ നെയ്യാറ്റിൻകര എക്സൈസ് സംഘം അറസ്റ്ര് ചെയ്തു. ഉച്ചക്കട നടത്തിയ പരിശോധനയിലാണ് കോട്ടുകാൽ ഉച്ചക്കട - പയറ്റുവിള റോഡിൽ ഉച്ചക്കട ജംഗ്ഷന് സമീപം ബൈക്കിൽ വച്ച് മദ്യവില്പന നടത്തവേ കോട്ടുകാൽ പുലിയൂർക്കോണം ആർ.എസ്.ബി ഹൗസിൽ പീലി ബിനു എന്ന ബിനു (36) നെയാണ് എക്സൈസ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും നാലര ലിറ്റർ മദ്യവും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ഇയാൾ ഗുണ്ടാ ആക്ട് പ്രകാരം 6 മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ ഷാജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, അനീഷ്, അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.