നെയ്യാറ്റിൻകര:മാരായമുട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാതരംഗിണി സ്മാർട്ട് ഫോൺ വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളെ അനുമോദിക്കലും 2ന് മാരായമുട്ടം പെട്രോൾ പമ്പ് ഗ്രൗണ്ടിൽ നടക്കും.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സി.കെ ഹരീന്ദ്രൻ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,സഹകരണ സംഘം അസി.രജിസ്ട്രാർ പ്രമീള,യൂണിറ്റി ഇൻസ്പെക്ടർ എസ്.അനിൽകുമാർ എന്നിവർ പങ്കെടുക്കും.