കല്ലമ്പലം:പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ബി.എം. സ്വരാജ് സ്കൂളിന് അഭിമാനമായി.ഹ്യുമാനിറ്റി വിഷയത്തിലാണ് സ്വരാജ് മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. കലാരംഗത്ത് മികച്ച സംഭാവനകൾ കാഴ്ച വച്ച സ്വരാജ് ശാസ്ത്ര മേളകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.പുത്തൻപണം എന്ന സിനിമയിൽ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷം ചെയ്തു.നാവായിക്കുളം വെട്ടിയറ വൈഖരിയിൽ അദ്ധ്യാപക ദമ്പതികളായ ബൈജു - മായാകുമാരി എന്നിവരാണ് മാതാപിതാക്കൾ.