1

പൂവാർ: കോൺഗ്രസിന്റെ 'അന്നം പുണ്യം' പദ്ധതി പ്രകാരം മൂന്നാംഘട്ടമായ 10 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോൺ പൂവാറിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്റ്റീനയ്ക്ക് എം. വിൻസെന്റ് എം.എൽ.എ കൈമാറി. പൂവാർ എരിക്കലുവിള ക്രിസ്തുദാസ് റ്റീന ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയായ ക്രിസ്റ്റീന ഇപ്പോൾ തൈറോയിഡ് ക്യാൻസറിന് ചികിത്സയിലാണ്. മത്സ്യതൊഴിലാളിയായ പിതാവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മൂത്ത കുട്ടിയുടെ ചികിത്സസയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബത്തെ സുമനസുകൾ സഹായിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. അന്നം പുണ്യം പദ്ധതി ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വിൻസെന്റ് ഡി പോൾ, ഡി.സി.സി ജനറൽ സെക്രട്ടറി വി.എസ്. ഷിനു, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ്. അരുൺ, പഞ്ചായത്ത് അംഗം ഫ്ലോറൻസി മുത്തയ്യൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ. മഹേഷ്, അഡ്വ. സന്തോഷ്, റെജി ചെക്കടി, മുത്തയ്യൻ, എം.എസ്. മിഥുൻ, സാജൻ, നെല്ലിവിള സുരേന്ദ്രൻ, മേബിൻ, സൂര്യകാന്ത് എന്നിവർ പങ്കെടുത്തു.