തിരുവനന്തപുരം: എല്ലാ നഗരത്തിലും ഗ്രാമങ്ങളിലും സീ ഫുഡ് റെസ്റ്റോറന്റുകൾ തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിനാവശ്യമായ മത്സ്യം ഉൾനാടൻ കൃഷിയിലൂടെ ഉണ്ടാക്കും. 12 കോടി മത്സ്യകുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് മത്സ്യക്കൃഷി വ്യാപിപ്പിക്കും. മത്സ്യമേഖലയിൽ ലക്ഷണക്കിന് പേർക്ക് തൊഴിൽ നൽകും.