തിരുവനന്തപുരം: തമിഴ്നാട്ടിലെ രാമേശ്വരത്തിൽ നിന്നും പറന്നുയരാൻ 'അഗ്നിചിറകുകൾ 'കണ്ടെത്തിയ ഇന്ത്യയുടെ മിസൈൽമാനും പതിനൊന്നാമത് രാഷ്ട്രപതിയുമായ പ്രതിഭയാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാമെന്ന് ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ സംഘടിപ്പിച്ച അബ്ദുൽ കലാം അനുസ്മരണവും പുരസ്കാര സമർപ്പണവും നിർവഹിക്കുകായിരുന്നു അദ്ദേഹം. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. ഐ. സാജു. അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, ഡോ. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം.എസ്, സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ, അഡ്വ. എസ്. ജലീൽ മുഹമ്മദ്, കുളനട ജി.രഘുനാഥ്, സി.ആർ.ഉദയകുമാർ, ടി.സുനിൽകുമാർ, അജിതാസന്തോഷ് എന്നിവർ സംസാരിച്ചു. നൂറുൽ ഇസ്ലാം പ്രൊ ചാൻസലർ എം.എസ്. ഫൈസൽഖാന് ഡോ. എ.പി.ജെ. അബ്ദുൽ കലാം അവാർഡും വിവിധ മേഖലകളിൽ മികവു പുലർത്തിയവർക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു.