medialab-

തിരുവനന്തപുരം: മാദ്ധ്യമ പരിശീലനം കൂടുതൽ ക്രിയാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. പല്പു ആർട്സ് ആൻഡ് സയൻസ് കോളേജിലെ മാദ്ധ്യമ വിഭാഗത്തിന്റെ കീഴിൽ പുതിയ മീഡിയ ലാബ് പ്രവർത്തനം ആരംഭിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകയും മാതൃഭൂമി ന്യൂസ് സീനിയർ സബ് എഡിറ്ററുമായ ശ്രീജ ശ്യാം മീഡിയ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജി. ജയസേനൻ, മാനേജർ അഖിൽ സതീഷ്, സെക്രട്ടറി ജെ. വിജയൻ, മാദ്ധ്യമ വിഭാഗം തലവൻ റാം കെ. ദാസ്, അദ്ധ്യാപകരായ ഷീൻ പി.ജെ, അമിത ആർ. നായർ എന്നിവർ സംസാരിച്ചു.