മലയിൻകീഴ് : ഡി സി സി ജനറൽ സെക്രട്ടറിയും ഡി.സി.സി അംഗവും കോൺഗ്രസ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക്, ആർ.എസ്.എസ് മുൻ മണ്ഡൽ കാര്യവാഹും സി പി ഐ നേതാക്കളും ഉൾപ്പടെയുള്ളവർ സി.പി.എമ്മിൽ ചേർന്നു. പതിനാറ് വർഷം കോൺഗ്രസ് മാറനല്ലൂർ മണ്ഡലം പ്രസിഡന്റും കഴിഞ്ഞ അഞ്ച് വർഷമായി ഡി.സി.സി ജനറൽ സെക്രട്ടറിയും കാട്ടാക്കട താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ എം.മഹേന്ദ്രൻ,ഡി.സി സി.അംഗം അഴകം തങ്കപ്പൻ,മറനല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് മനു പ്രതാപ്,വണ്ടന്നൂർ അരുൺ,അരുവിക്കര സത്യൻ എന്നിവരുൾപ്പെടെട നിരവധിപേരാണ് സി.പി.എമ്മിൽ ചേർന്നത്.ഊരൂട്ടമ്പലം ബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പാർട്ടിയിലെത്തിയവർക്ക് സ്വീകരണം നൽകി.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എസ് പ്രഷീദ് സ്വാഗതം പറഞ്ഞു.സി.പി.എം കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.ഗിരി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,നേതാക്കളായ ടി.തങ്കരാജ്,വി.വി.അനിൽകുമാർ,ടി. ജയകുമാർ,ജി.ജനാർദ്ദനൻനായർ,എ ശശികുമാർ എന്നിവർ സംസാരിച്ചു.