തിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് കീഴിൽ വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി മന്ത്രിയും ബോർഡ് ചെയർമാനും സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. ലേബർ ഡേറ്റാ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പട്ടം വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.നായിഡു അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കവിതാ രാജൻ,ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷാജി, മൈക്കിൾ ബാസ്റ്റ്യൻ, സുരേഷ്‌കുമാർ,ചെല്ലച്ചൻ എന്നിവർ സംസാരിച്ചു.