നാഗർകോവിൽ: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പും, തമിഴ്നാട് പൊലീസും ചേർന്ന് പരിശോധന കർശനമാക്കി. കേരളത്തിൽ നിന്ന് കന്യാകുമാരി ജില്ലയിൽ എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്ന് എത്തുന്ന എല്ലാ വാഹനങ്ങളെയും കളിയിക്കാവിള ചെക്ക്പോസ്റ്റിൽ പരിശോധിനയ്ക്ക് വിധേയമാക്കുന്നുണ്ട്. ആശുപത്രിയിൽ പോകുന്നവരെ തടയുന്നില്ല.