aleena

കാട്ടാക്കട:കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയത്തിൽ ഫുൾമാർക്ക് വാങ്ങി എസ്.ബി.അലീന അഭിമാനമായി.ഇത് നാലാം തവണയാണ് സ്കൂളിലെ കുട്ടികൾ ഫുൾ മാർക്ക് വാങ്ങുന്നത്.സ്കൂളിലെ അദ്ധ്യാപക ദമ്പതികളായ കാട്ടാക്കട മുളയംകോട് കൃപാശ്രമത്തിന് സമീപം ബത്ലേഹേമിൽ കെ.പി.ബെൻസർ ബോസ്ക്കോയുടെയും വൈ.ഷൈനിയുടെയും മകളാണ് അലീന.ഇതേ സ്കൂളിൽ പത്താം ക്ലാസിൽ ഫുൾ മാർക്ക് വാങ്ങിയാണ് പ്ലസ്ടുവിനെത്തിയത്.ഓങ്കോളജി ഡോക്ടറായി സമൂഹ്യസേവനമാണ് തന്റെ ലക്ഷ്യമെന്ന് അലീന പറയുന്നു.