തിരുവനന്തപുരം: ട്രാൻസ്ജെൻ‌ഡർ അനന്യ കുമാരിയുടെ മരണത്തിൽ നീതിയാവശ്യപ്പെട്ട് ട്രാൻസ്ജെൻ‌ഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാമാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഉമ്മൻ ചാണ്ടി സംസാരിച്ചു. കെ.പി.സി.ടി സംസ്ഥാന പ്രസിഡന്റ് അരുണിമ,ജന.സെക്രട്ടറി നാഗരഞ്ജിനി, ജില്ലാ പ്രസിഡന്റ് നടാല, ജില്ലാ കമ്മിറ്റിയംഗം ഷിതി, ഉമാമഹേശ്വരി തുടങ്ങിയവർ പങ്കെടുത്തു.