construction

തിരുവനന്തപുരം: ഹൈദരാബാദിലെ അക്കാഡമിയുടെ മാതൃകയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ചാത്തന്നൂരിലെ നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാഡമിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിക്ക് വേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. നിർമ്മാണത്തിനുള്ള പദ്ധതി രേഖ തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏർപ്പെടുത്തിയിരുന്നു. ഇത് 2020ൽ അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഭേദഗതി വരുത്തിയ രൂപരേഖ സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് ജി.എസ് ജയലാലിന്റെ സബ്മിഷ് മറുപടിയായി മന്ത്രി പറഞ്ഞു.