വർക്കല: സ്ഥലം മാറിപോകുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വർക്കല ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷൻ യാത്ര അയപ്പ് നൽകി. വർക്കല ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ബി. ജയപ്രസാദ്, ടൂറിസം പൊലീസ് എ.എസ്.ഐ ജെ. ഉത്തരേന്ദ്രനാഥ് എന്നിവരെയാണ് ആദരിച്ചത്. ടൂറിസം മേഖലയിലെ മികച്ച സേവനത്തിന് ഇരുവരെയും മെമ്മന്റൊ നൽകി അനുമോദിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. അജയകുമാറാണ് മെമ്മന്റൊ നൽകിയത്. അസോസിയേഷൻ അംഗങ്ങളായ ബൈജു പുത്തൂരം, ബോബി, വിഷ്ണു, ശ്യാം, ബൈജു, ലെനിൻ എന്നിവർ പങ്കെടുത്തു.