തിരുവനന്തപുരം : സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജീവ് സോമരാജൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ആർ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് നേതാവും മുൻ എം.എൽ.എയുമായ പ്രൊഫ.എ.വി.താമരാക്ഷൻ, ഭാരവാഹികളായ മലയിൻകീഴ് നന്ദകുമാർ, സുധാകരൻ പള്ളത്ത്, പാരൂർക്കുഴി സതി, കിളിമാനൂർ ബിന്ദുലാൽ, പട്ടം ശോഭ, കാച്ചാണി പ്രഭാകരൻ, നരുവാമൂട് വിനോദ്, മണ്ണന്തല ശിവൻ, മോഹൻ രാജ്, വിജയൻ ശാന്തിപുരംേ, പി.ബിനു, ശങ്കർജി തുടങ്ങിയവർ സംസാരിച്ചു.